സലിം കുമാർ അമ്മ സംഘടനയിൽ നിന്ന് രാജിവച്ചു

നടൻ സലിം കുമാർ താരസംഘടനായ അമ്മയിൽ നിന്ന് രാജിവച്ചു. ‘അമ്മ’യുടെ നിർദ്ദേശം ലംഘിച്ച് താരങ്ങൾ പ്രചാരണം നടത്തിയതാണ് കാരണം.

താരമണ്ഡലങ്ങളിൽ നിന്ന് പക്ഷം പിടിക്കരുതെന്ന് സംഘടന നിർദ്ദേശിച്ചിരുന്നു.  മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പത്തനാപുരത്ത് മൽസരിക്കുന്ന ഗണേഷ് കുമാറിന്റെ പ്രചാരണത്തിനു എത്തിയിരുന്നു. രാജിക്കത്ത് അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു.

താരപ്രചാരണം നടക്കുന്ന മണ്ഡലങ്ങളിൽ പോയി പക്ഷം പിടിക്കരുതെന്ന് അമ്മയുടെ നിർദേശമുണ്ടായിരുന്നു. പത്തനാപുരത്ത് പോയത് താരസംഘടനയുടെ നേതാവ് തന്നെയാണ്. താൻ വരില്ലെന്ന് ജഗദീഷിനോട് ഇന്നസെന്റ് പറഞ്ഞിരുന്നു. മോഹൻലാൽ പത്തനാപുരത്ത് സന്ദർശനം നടത്തിയതിൽ വേദനയുണ്ടെന്ന് ജഗദീഷ് എന്നോട് നേരിട്ട് പറഞ്ഞു.

എന്തിന്റെ പേരിലായാലും കലാകാരന് നട്ടെല്ലുണ്ടായിരിക്കണം. അല്ലാതെ താൽക്കാലിക ലാഭത്തിന് വേണ്ടിയാകരുത്. ജയറാമും കവിയൂർ പൊന്നമ്മയും പ്രചാരണത്തിന് പോയതിൽ തെറ്റില്ലെന്നും സലിം കുമാർ പറഞ്ഞു.