Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരോജിനിയമ്മ സുരേഷ് ഗോപിയോട് പറഞ്ഞു, മോഹൻലാലിനെ കാണണം

sarojiniyamma-lal

ആരോരുമില്ലാത്തവർക്ക് ഓണക്കോടിയുമായി സുരേഷ് ഗോപി. ആലപ്പുഴ ശാന്തിമന്തിരത്തിലെ അന്തേവാസികളെ കാണാനും അവരുടെ സന്തോഷത്തിൽ പങ്കുചേരാനുമാണ് എംപിയായ താരം എത്തിയത്.

സരോജിനിയമ്മ കടുത്ത സുരേഷ് ഗോപി ആരാധികയാണ്. ഈ ആരാധന അറിഞ്ഞ നടൻ മുൻപൊരിക്കൽ ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ശാന്തിമന്ദിരത്തിൽ വന്നിരുന്നു. ഇക്കുറിയെത്തിയത് അന്തേവാസികൾക്കുള്ള ഓണക്കോടിയുമായി. ഇഷ്ടതാരത്തെ കണ്ട സരോജിനിയമ്മ ശ്വാസം മുട്ടൽ വകവയ്ക്കാതെ പാടിത്തുടങ്ങി

പിന്നെ അടുത്ത ആഗ്രഹം പറഞ്ഞു. മോഹൻലാലിനെ കാണണം. ഉടൻതന്നെ സുരേഷഗോപി ഫോണെടുത്ത് ലാലിനെ വിളിച്ചു. മോഹൻലാലിനോട് തീർച്ചയായും ഇക്കാര്യം പറയുമെന്ന് ഉറപ്പുകൊടുത്ത് താരം മടങ്ങി. 

Your Rating: