കറുത്തമ്മയായി കജോൾ; കൊച്ചുമുതലാളിയായി ഷാരൂഖ്

ബോളിവുഡ് ഇതിഹാസ പ്രണയജോഡികളായ ഷാരൂഖ് ഖാനും കാജോളും മലയാളത്തിലേക്ക്. മഴവിൽ മനോരമയുടെ ഒരു ഷോയാണ് ഇരുവർക്കും ഇതിനുള്ള അവസരം ഒരുക്കിയത്. ദിൽവാലേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രചാരണ തിരക്കിലാണ് ഇപ്പോൾ കാജോളും ഷാരൂഖും.

മഴവിൽ മനോരമയുടെ പ്രത്യേക പരിപാടിയിൽ ചെമ്മീനിലെ മധുവും ഷീലയുമായി ഷാരൂഖും കജോളും രംഗത്തെത്തുന്നുണ്ട്. കറുത്തമ്മേ... നീ എന്നെ വിട്ടു പോയാൽ ഈ കടപ്പുറത്ത് ഞാൻ പാടിപ്പാടി ചങ്കു പെട്ടി മരിക്കും എന്ന ഷാരൂഖിന്റെ ഡയലോഗിന് , എന്റെ കൊച്ചു മുതലാളീ... എന്നു കാജോൾ വിളിക്കുമ്പോൾ രണ്ടു പേരുടേയും മുന്നിൽ ഒരു നിമിഷം മലയാളി പ്രേക്ഷകരും സ്തബ്ധരാകുന്നു.

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. ബോളിവുഡിലെ പ്രണയജോഡികളായ കാജൽ–ഷാരൂഖ് തന്നെയാണ് സിനിമയുടെ പ്രധാനആകർഷണം.

ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.വരുണ്‍ ധവാന്‍,കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ദിൽവാലേയിലെ പ്രധാനതാരങ്ങളാണ്.