തിരഞ്ഞെടുപ്പിൽ താരാധിപത്യം വിലപ്പോവില്ല: സിബി മല‌യിൽ

തിരഞ്ഞെടുപ്പിൽ താരാധിപത്യം വിലപ്പോവില്ലെന്നു സംവിധായകൻ സിബി മല‌യിൽ. കേരളത്തിൽ കൃത്യമായ രാഷ്ട്രീയത്തിനു മാത്രമേ പ്രസക്തിയുള്ളൂ. താരമായതു കൊണ്ടുമാത്രം ആരും ജയിക്കില്ല.

മുൻപു നടൻ മുരളി മൽസരിച്ചപ്പോൾ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതിനു കൃത്യമായ രാഷ്ട്രീമുണ്ടായിരുന്നു.താരങ്ങളും സാഹിത്യകാരും കടന്നു വരുന്നതു നല്ല ലക്ഷണമാണ്. പക്ഷേ സാക്ഷര കേരളത്തിൽ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രമേ പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു.