Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി സിനിമയിൽ വന്ന കഥ സിദ്ദിഖ് പറയുന്നു

prithvi-sidhiq

പൃഥ്വിരാജിനെ സിനിമയിൽ കൊണ്ടുവന്നത് താനാണെന്ന് പറയാത്ത ഒരാളെയുള്ളു, അത് സംവിധായകൻ രഞ്ജിത്താണെന്ന് നടൻ സിദ്ദിഖ്. യഥാർഥത്തിൽ പൃഥ്വിയെ കൊണ്ടുവന്നത് രഞ്ജിത്താണ്.

നന്ദനം എന്ന സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് ര‍ഞ്ജിത്ത് തന്നോട് പറയുകയായിരുന്നു , ‘മല്ലികച്ചേച്ചിക്ക് മിടുക്കനായ ഒരു മകനുണ്ടെന്നു കേട്ടു. നീ ഒന്നു പോയി കണ്ടു പറയൂ അവനോട് ഒന്നുവന്ന് എന്നെ കാണാൻ’. അങ്ങനെ ഞാൻ മല്ലിക ചേച്ചിയെ വിളിച്ച് രഞ്ജിത് അന്വേഷിച്ച കാര്യം പറയുന്നു.

Siddique | Exclusive Interview I Me Myself | Manorama Online

പിറ്റേ ദിവസം പൃഥ്വിരാജ് രഞ്ജിത്തിനെ പോയി കണ്ടു. രഞ്ജിത്തിനെ കണ്ട ഉടനെ പൃഥ്വി പറഞ്ഞു. സാർ ഞാൻ മല്ലികാ സുകുമാരന്റെ മകനാണ്. ആ ഒരു വാക്കിലൂടെ തന്നെ രഞ്ജിത്തിന് അവന്റെ കഴിവു മനസിലായി. നൂറുമാർക്കാണ് ആദ്യ കാഴ്ചയിൽ തന്നെ രഞ്ജിത് പൃഥ്വിരാജിന് കൊടുത്ത മാർക്ക്.

തനിക്ക് സ്വയം പുകഴ്ത്തൽ ഇഷ്ടമില്ല. പലരും പറയാറുണ്ട് ഞാനാണ് പൃഥ്വിയെ സിനിമയിലേക്ക് കൊണ്ടുവന്നതെന്ന്. ഞാനാണ് ര‍ഞ്ജിത്തിനോട് പറഞ്ഞതെന്ന്. ഞാൻ പറയുന്നത് കേട്ടാണ് രഞ്ജിത്ത് പൃഥ്വിയെക്കുറിച്ചറിയുന്നത്, പൃഥ്വിയുടെ ചിത്രം കാണിച്ചത് ഞാനാണ് തുടങ്ങിയ കാര്യങ്ങൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇതൊന്നും തനിക്ക് ഇഷ്ടമുള്ള കാര്യമല്ല, സിദ്ദിക് മനോരമ ഒാൺലൈന് അനുവദിച്ച ഐമിമൈസെൽഫ് എന്ന വീഡിയോ പരമ്പരയിൽ പറഞ്ഞു.

Your Rating: