സിദ്ധാർഥ് ഭരതന്റെ പുതിയ ചിത്രം; നായകൻ ആരെന്നോ?

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. ആസിഫ് അലിയാണ് ചിത്രത്തിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവര്‍ മറ്റു താരങ്ങളാകുന്നു.നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്.തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയേറ്ററുകളിലെത്തിക്കും.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥ് പുതിയ സിനിമയുമായി വരുന്നത്. കരിയറിലെ ആദ്യചിത്രമായ നിദ്ര നിരൂപകശ്രദ്ധ നേടിയിരുന്നു.