സൈമ അവാർഡിലും പ്രേമം തരംഗം

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡുകള്‍ (സൈമ) പ്രഖ്യാപിച്ചു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം മലയാളത്തിലെ മികച്ച ചിത്രമായും അല്‍ഫോണ്‍സ് പുത്രനെ സംവിധായകനായും തിരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിലൂടെ പൃഥ്വിരാജിനെ മികച്ച നടനായും തെരഞ്ഞെടുത്തു. ഭാസ്കർ ദ് റാസ്ക്കലിലൂടെ നയൻതാര മികച്ച നടിയായ.

തനി ഒരുവനാണ് തമിഴിലെ മികച്ച ചിത്രം. ഷങ്കര്‍ ചിത്രം ‘ഐ’യിലെ പ്രകടനത്തിന് വിക്രമാണ് തമിഴിലെ മികച്ച നടന്‍. തമിഴിലെയും മലയാളത്തിലെയും മികച്ച നടി നയന്‍താരയാണ്. ഞാനും റൗഡി താന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് നയന്‍താരയ്ക്ക് അവാര്‍ഡ് ലഭിച്ചത്. രണ്ട് ദിവസങ്ങളിലായി സിംഗപ്പൂരിലെ സണ്‍ടെക് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പുരസ്‌കാര ചടങ്ങ് നടന്നത്.

മലയാളം

സിനിമ- പ്രേമം
നടന്‍- പൃഥ്വിരാജ് (എന്ന് നിന്റെ മൊയ്തീന്‍)
നടി- നയന്‍താര (ഭാസ്‌കര്‍ ദി റാസ്‌കല്‍)
നടന്‍ (ക്രിട്ടിക്സ്)- നിവിന്‍ പോളി (പ്രേമം)
നടി (ക്രിട്ടിക്സ്)- പാര്‍വ്വതി (എന്ന് നിന്റെ മൊയ്തീന്‍)
സംവിധായകന്‍- അല്‍ഫോന്‍സ് പുത്രന്‍ (പ്രേമം)
ഹാസ്യതാരം- (അജു വര്‍ഗീസ് (ടു കണ്‍ട്രീസ്)
വില്ലന്‍- കബീര്‍ ബേദി (അനാര്‍ക്കലി)
പുതുമുഖ നടന്‍- സിദ്ധാര്‍ഥ് മേനോന്‍ (റോക്ക് സ്റ്റാര്‍)
പുതുമുഖ നടി- സായ് പല്ലവി (പ്രേമം)
സംഗീത സംവിധാനം- രാജേഷ് മുരുകേശന്‍ (പ്രേമം)
ശ്രദ്ധേയ ഗാനം- കണ്ണോട് ചൊല്ലണ് (എം ജയചന്ദ്രന്‍)
സഹനടന്‍- സിദ്ദിഖ് (പത്തേമാരി)
സഹനടി- ലെന (എന്ന് നിന്റെ മൊയ്തീന്‍)
വരികള്‍- ശബരീഷ് വര്‍മ്മ (മലരേ നിന്നെ/ പ്രേമം)
ഗായിക- ബേബി ശ്രേയ (എന്നോ ഞാനെന്റെ/ അമര്‍ അക്ബര്‍ അന്തോണി)

തമിഴ്

സിനിമ- തനി ഒരുവന്‍
നടന്‍- വിക്രം (ഐ)
നടി- നയന്‍താര (ഞാനും റൗഡി താന്‍)
നടന്‍ (ക്രിട്ടിക്സ്)- ജയം രവി (തനി ഒരുവന്‍)
നടി (ക്രിട്ടിക്സ്)- നിത്യ മേനന്‍ (ഓകെ കണ്‍മണി)
സംവിധായകന്‍- വിഘ്നേശ് ശിവന്‍ (ഞാനും റൗഡി താന്‍)
ഹാസ്യതാരം- ആര്‍ജെ ബാലാജി (ഞാനും റൗഡി താന്‍)
വില്ലന്‍- അര്‍ജുന്‍ വിജയ് (യെന്നൈ അറിന്താല്‍)
പുതുമുഖ നടന്‍- ജിവി പ്രകാശ് (ഡാര്‍ലിംഗ്)
പുതുമുഖ നടി- കീര്‍ത്തി സുരേഷ് (ഇത് എന്ന മായം)
സംഗീതം സംവിധാനം- അനിരുദ്ധ് (ഞാനും റൗഡിതാന്‍)
ഗായകന്‍- അനിരുദ്ധ് (തങ്കമേ/ ഞാനും റൗഡി താന്‍)
സഹനടന്‍- പ്രകാശ് രാജ് (ഓകെ കണ്‍മണി)
സഹനടി- രാധിക ശരത്കുമാര്‍ (തങ്കമകന്‍)
വരി- വൈരമുത്തു (ഓകെ കണ്‍മണി)
ഗായിക- ശ്വേത മോഹന്‍ (എന്ന സൊല്ല/ തങ്കമകന്‍)