അച്ഛന്റെ പിറന്നാളിന് ആലപ്പുഴയിൽ സൊനാക്ഷിയുടെ ചെണ്ടമേളം

ജൻമദിനാഘാഷങ്ങൾക്കായി ആലപ്പുഴയിൽ എത്തിയ ശത്രുഘ്നൻ സിൻഹ മകൾ സൊനാക്ഷിക്കൊപ്പം. ചിത്രങ്ങൾ: സജിത്ത് ബാബു.

ജൻമദിനാഘോഷങ്ങൾക്കായി ആലപ്പുഴയിൽ എത്തിയ ശത്രുഘ്നൻ സിൻഹയുടെ പിറന്നാൾ പൊടിപൊടിച്ച് മകൾ സൊനാക്ഷി. ആലപ്പുഴയിലെ ഹൗസ്ബോട്ടിൽ കേക്ക് മുറിച്ചാണ് ബിജെപി എംപികൂടിയായ താരം തന്റെ പിറന്നാൾ ആഘോഷിച്ചത്.

താരകുടുംബത്തെ വരവേൽക്കാൻ കളരിപ്പയറ്റും, ചെണ്ടമേളവും ഒരുക്കിയിരുന്നു. ചെണ്ട േമളത്തിൽ ഹരം കൊണ്ട സൊനാക്ഷി ചെണ്ടക്കാർക്കൊപ്പം കൂടി ചെണ്ട കൊട്ടി ആഘോഷം കെങ്കേമമാക്കി.

തമിഴ് സൂപ്പർഹിറ്റ് സംവിധായകനായ എ ആർ മുരുകദോസിന്റെ അകിരയാണ് സൊനാക്ഷിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.