സൗബിൻ സംവിധായകനാകുന്നു; നിർമാണം അൻവർ റഷീദ്

സൗബിൻ ഷാഹിർ , അൻവർ റഷീദ്

സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. പറവ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് ദ് മൂവി ക്ലബിന്റെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സൗബിനും മുനീർ അലിയും ചേര്‍ന്നാണ്. ചിത്രസംയോജനം പ്രവീൺ പ്രഭാകർ.

എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ക്രിസ്തമസ് റിലീസ് ആയി എ ആൻഡ് എ റിലീസ് പ്രദർശനത്തിനെത്തിക്കും.