ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി എംജി സെനറ്റിൽ

എംജി സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിൽ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിജയിച്ചു. എറണാകുളം എസ്എച്ച് തേവരയിലെ മൂന്നാംവർഷ ബികോം വിദ്യാർഥിനിയായ ശ്രീലക്ഷ്മി കെഎസ്​യു പാനലിലാണു മൽസരിച്ചത്. കെഎസ്​യുവിന്റെ വിമത സ്ഥാനാർഥി മത്സര രംഗത്തുണ്ടായിരുന്നിട്ടും ശ്രീലക്ഷ്മി ജയിച്ചു.

കെഎസ്​യു എറണാകുളം ജില്ലാ കമ്മിറ്റിയാണു സ്റ്റുഡൻസ് കൗൺസിലിലേക്കു ശ്രീലക്ഷ്മിയുടെ പേരു നിർദേശിച്ചത്. ഏറ്റവും കൂടുതൽ പ്രിഫറൻസ് വോട്ട് ലഭിച്ചതും ശ്രീലക്ഷ്മിക്കു തന്നെയായിരുന്നു.