സു സു..വിന്റെ സെൽഫി കോണ്ടസ്റ്റ്

പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന സു സു സുധി വാത്മീകം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പ്രചാരണത്തിനായി വ്യത്യസ്ത മാർഗങ്ങളാണ് അണിയറക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. അതിലൊന്നാണ് സു സു സെൽഫി കോണ്ടസ്റ്റ്. ‌ കേരളത്തിലെ 75 തിയേറ്ററുകളിൽ ഉള്ള സുസു പോസ്റ്ററിനൊപ്പം (ജയസൂര്യ തല കുത്തി നിൽക്കുന്ന ചിത്രമുള്ള പോസ്റ്റർ) കൂട്ടുകാരും കുടുംബങ്ങളുമായി നിന്ന് ഗ്രൂപ്പ്‌ സെൽഫി എടുത്ത് sususudhi2015@gmail.com എന്ന വിലാസത്തിൽ അയച്ച് കൊടുക്കുക. വിജയികൾക്ക് ചിത്രത്തിലെ താരങ്ങളോടൊപ്പം സു സു ഗാനം റിലീസ് ചെയ്യാനുള്ള അവസരം ലഭിക്കും.

സുധീന്ദ്രൻ എന്ന ഉറ്റസുഹൃത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രഞ്ജിത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ഇത്. നവംബറിൽ ചിത്രം റിലീസിനെത്തും.