Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി 24 ടീസർ മണിക്കൂറുകൾക്കുള്ളിൽ കണ്ടത് 10 ലക്ഷം പേർ

surya-24-movie

സൂര്യയുടെ ചിത്രം കാണാൻ തമിഴകം എത്രമാത്രം ആകാംഷയോടെ കാത്തിരിക്കുന്നുവെന്നതിനുള്ള തെളിവാണ് ഈ ട്രെയിലർ കണ്ടു കഴിഞ്ഞവരുടെ എണ്ണം. ഒരൊറ്റ ദിവസം കൊണ്ട് സൂര്യയുടെ പുത്തൻ ചിത്രം 24 ന്റെ ടീസർ പത്തു ലക്ഷത്തിലധികം പേരാണ് യുട്യൂബിൽ കണ്ടത്. ഗ്രാഫിക്സും തകർപ്പൻ ദൃശ്യങ്ങവും ചടുലമായ സംഗീതവും സൂര്യയുടെ തീർത്തും വ്യത്യസ്തമായ വേഷവും ഉൾക്കൊള്ളുന്ന ട്രെയിലർ പ്രേക്ഷകർക്കിഷ്ടമായില്ലെങ്കിലേ അത്ഭുതമുള്ളൂ.

സൂര്യയുടെ സ്വപ്നപദ്ധതിയായ ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാർ ആണ്. ടൈം ട്രാവൽ പ്രമേയമാകുന്ന ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞന്റെയും കൊലപാതകിയുടെയും വേഷത്തിലാണ് സൂര്യ എത്തുന്നത്. സാമന്തയും നിത്യ മേനോനുമാണ് നായികമാർ. സ്റ്റ്യുഡിയോ ഗ്രീനും 2ഡി എന്റർടെയ്ൻമെന്റും സംയുക്തമായാണ് 24 നിർമിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം.

Your Rating: