ചാർലിയിൽ നാസര്‍ അഭിനയിക്കാൻ കാരണം

ദുൽക്കർ സൽമാൻ നായകനായി എത്തിയ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ചാർലി. രഞ്ജി പണിക്കർ, ജോയ് മാത്യു തുടങ്ങിയവർ അതിഥികളായി എത്തിയെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയമായത് തമിഴ് നടൻ നാസറിന്റെ സാന്നിധ്യമാണ്. സിനിമയിൽ ഒരേഒരു രംഗത്തിൽ മാത്രമാണ് നാസര്‍ അഭിനയിച്ചത്.

ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡസിനിമകളുടെ ഭാഗമായ അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കാൻ ഒരു കാരണമുണ്ട്. ഒരു ടെലിവിഷൻ ചാനലിൽ നടത്തിയ പരിപാടിക്കിടെയാണ് നാസർ ഇക്കാര്യം വ്യക്തമാക്കിയത്.

ചാർലിയിൽ ഒരുദിവസം മാത്രമായിരുന്നു ചിത്രീകരണം ഉണ്ടായിരുന്നത്. ഒരുദിവസത്തെ ചിത്രീകരണത്തിന് വേണ്ടി ഈ ചിത്രത്തിൽ അഭിനയിക്കേണ്ടതില്ലെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ എന്റെ ഇളയമകനാണ് ചാർലിയിൽ ഞാൻ അഭിനയിക്കാൻ കാരണക്കാരൻ. ‘പപ്പാ പപ്പാ ദുൽക്കർ ആണ് പപ്പാ, പ്ലീസ് പ്ലീസ്, അഭിനയിക്കൂ’ എന്നായിരുന്നു തന്റെ മകൻ പറഞ്ഞത്. അവൻ അത്രയ്ക്ക് എക്സൈറ്റഡ് ആയിരുന്നു.
 അങ്ങനെയാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ തീരുമാനിക്കുന്നത്. നാസർ പറഞ്ഞു.