Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോപ്പന്റെ സ്റ്റേ നീക്കി; ചിത്രം നാളെ എത്തും

mammootty-jopan

മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്റെ റിലീസിങ് സ്റ്റേ എറണാകുളം ജില്ലാ കോടതി നീക്കി. ചിത്രം നാളെ തന്നെ റിലീസ് ചെയ്യും. സിനിമയുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് കെ.എല്‍.എം ഗ്രൂപ്പ് എം.ഡി ഷിബു തെക്കുംപുറം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

ചിത്രത്തിന്റെ നിര്‍മാതാവായ നൗഷാദ് ആലത്തൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി സ്റ്റേ നീക്കിയത്. സിനിമയുടെ നിയമപരമായ എല്ലാ അവകാശങ്ങളും തന്റെ പേരിലാണെന്നും പരാതിക്കാരന് സിനിമയുടെ മേല്‍ യാതൊരു അവകാശവുമില്ലെന്നുമുള്ള നൗഷാദിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മംമ്ത മോഹൻദാസാണ് നായിക. ആൻഡ്രിയ, രഞ്ജി പണിക്കർ, സലീം കുമാർ, അക്ഷര കിഷോർ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയുടെതാണ് തിരക്കഥ. റഫീക്ക് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.  

Your Rating: