Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാജിന്റെ വീരം; നായകൻ ബോളിവുഡ് താരം

veeram-jayaraj

ജയരാജിന്റെ ബിഗ്ബഡ്ജറ്റ് ചിത്രമായ വീരത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചേകവർ ചന്തുവിന്റെ കഥയാണ് ചിത്രം പറയുന്നത്. കളരിപ്പയറ്റിന്റെ സാധ്യതകള്‍ പരമാവധി പകർത്തിയെടുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നായകന്റെ മുഖം വ്യക്തമല്ല.

ആ നായകനാകട്ടെ ഒരു ബോളിവുഡ് താരവും. രംഗ് ദേ ബസന്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കുനാൽ കപൂർ ആണ് വീരത്തിലെ നായകൻ. കുനാൽ ട്വിറ്ററിലൂടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

ഷേക്‌സ്​പിയറുടെ 'മാക്ബത്തി'നെ ആസ്​പദമാക്കി നിർമിക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.മലയാളം, ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങും.

ചിത്രത്തിന്റെ സാങ്കേതികവിഭാഗം കൈകാര്യം ചെയ്യുന്നത് ഹോളിവുഡിൽ നിന്നുമുള്ള വിദഗ്ദ്ധരാണ്. ഫാന്റം, ട്രാഫിക് എന്നീ സിനിമകളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെഫ് ഒം ആണ്.
 

Your Rating: