ആക്ഷേപഹാസ്യവുമായി ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്); ഫസ്റ്റ്ലുക്ക്

പുതുമയുള്ള പേരുകളും സിനിമകളുമായി മലയാളിക്ക് സുപരിചിതനായ അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്). മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലക്ടർ ബ്രോ പ്രശാന്ത് നായരും അനിൽ രാധാകൃഷ്ണൻ മേനോനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സറ്റയർ കോമഡി ത്രില്ലറാണ്. 

കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, സിദ്ദിഖ്, നൈലാ ഉഷ, ഇർഷാദ്, മുകുന്ദൻ,സുധീർ കരമന, സുധി കോപ്പാ തുടങ്ങിയ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ടാകും. മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോ വിജയിയും പ്രധാന വേഷത്തിൽ സിനിമയിലെത്തും. 

ആക്ഷൻഹീറോ ബിജുവിന്റെ ഛായാഗ്രഹണം നിർവഹിച്ച അലെക്സ് ജെ. പുളിക്കലാണ് ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്)–നായും ക്യാമറ ചലിപ്പിക്കുക. മാർസ് എന്റെർടെയിൻമെന്റിന്റെ ബാനറിൽ മസൂദ് മുഹമ്മദും സഫീർ അഹമ്മദും അനിൽ രാധാകൃഷ്ണമേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങൾ േശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണൻ മേനോന്റെ 4–ാമത്തെ സിനിമയാണ് ഇത്. ഏപ്രിൽ 12–ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.