കടംകഥ ഫസ്റ്റ്ലുക്ക് പോസ്റ്റർ കാണാം

വിനയ് ഫോർട്ട്–ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സെന്തിൽ രാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കടംകഥ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

റോഷൻ മാത്യു, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, നന്ദു, ഹരീഷ് കണാരൻ, മണികണ്ഠൻ പട്ടാമ്പി, സിനോജ്, വീണ, വി കെ ബൈജു, വനിത കൃഷ്ണചന്ദ്രൻ എന്നിവരാണ് മറ്റുതാരങ്ങൾ. നിര്‍മാണം സാദ്ദിഖ് അലി. ഫിലിപ് സിജിയാണ് തിരക്കഥ. സൂരജ് ഇഎസ് ചിത്രസംയോജനം.

കൈതപ്രം, സന്തോഷ് വർമ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം ഫൈസൽ അലി. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കണ്ട്രോളർ.