കാപ്പുചീനോ വരുന്നു

മലയാളത്തിലെ യുവനിര അണിനിരക്കുന്ന കാപ്പുചീനോ മലയാള സിനിമക്ക് നവ്യാനുഭവമാകും. പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സ്കോട്ട് നിർമിക്കുന്ന ചിത്രം നൗഷാദ് സംവിധാനം ചെയ്യുന്നു.

ജോഫി പാലയൂർ, കെ. റെജികുമാർ എന്നിവരുടെ കഥക്ക് തിരക്കഥഎഴുതിയിരിക്കുന്നത് കെ. റെജികുമാർ. അനീഷ് ജി. മേനോൻ, ധർമജൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, സുധി കോപ്പ, അൻവർ ഷരീഫ്, വിനീത് മോഹൻ, മനോജ് ഗിന്നസ്, രവീμ്രൻ, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് താരങ്ങൾ. 

സംഗീതത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഇൗ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ആഗസ്റ്റഅ ആദ്യവാരം ചിത്രം തിയേറ്ററിലെത്തും.

കേരളത്തിനു പുറമേ ഡൽഹി, ആൻഡമാൻ നിക്കോബാർ തുടങ്ങിയസ്ഥലങ്ങളിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത്. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്. റഫീഖ് അഹമ്മദ്, വേണു വി. ദേശം, ഹസീന കാനം എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ജയചμ്രൻ, ഷഹബാസ് അമൻ, വിനീത് ശ്രീനിവാസൻ, മഞ്ജരി, നിവാസ് എന്നിവർ പാടിയിരിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ. പശ്ചാത്തല സംഗീതം : വിപിൻ അശോകൻ. കോസ്റ്റ്യൂം: ബ്യൂസി ബേബി ജോൺ. മേക്കപ്പ്: അഭിലാഷ്. കല: അരുൺ അർജുൻ, സംഘട്ടനം: ബ്രൂസ് ലി രാജേഷ്. കോറിയോഗ്രാഫി: ശ്രീജിത്ത്, സൈലേഷ്.