കടം കയറി മുടിഞ്ഞ് വിനയ് ഫോർട്ടും ജോജുവും; കടംകഥ ട്രെയിലർ

കയ്യിൽ കാശില്ലാതാകുന്ന അവസ്ഥ അതിരൂക്ഷമാണ്. പരമകഷ്ടവുമാണ്. ഇക്കാര്യമാണ് ഈ ചിത്രത്തിലുള്ളത്. കടം കഥ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കടം കയറി മുടിഞ്ഞവരായി ജോജുവും വിനയ് ഫോർട്ടുമെത്തുന്നു. കടം ഉള്ളവരുടെയും കാശില്ലാത്തവരുടെയും കഥയാണിതെന്നാണ് ട്രെയിലറിലുളളത്. 

സെന്തിൽ രാജനാണ് സംവിധാനം. കടബാധ്യതയിൽ നട്ടംതിരിയുന്ന ചെറുപ്പക്കാരുടെ കഥ കൊച്ചിയുടെ പശ്ചാത്തലത്തിൽ പറയുന്നു. രൺജി പണിക്കർ, സൈജു കുറപ്പ്, റോഷൻ മാത്യു, നന്ദു, ഹരീഷ് കണാരൻ, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലുള്ളത്. കഥയും തിരക്കഥയും ഫിലിപ് സിജിയാണ്. നിര്‍മാണം സാദ്ദിഖ് അലി. സൂരജ് ഇഎസ് ചിത്രസംയോജനം.

കൈതപ്രം, സന്തോഷ് വർമ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം ഫൈസൽ അലി. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കണ്ട്രോളർ.