പുള്ളിക്കാരൻ സ്റ്റാറാ; മമ്മൂട്ടി–ശ്യാംധർ ചിത്രം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തി. പുള്ളിക്കാരൻ സ്റ്റാറാ എന്നാണ് സിനിമയുടെ പേര്. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. 

കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. ഇടുക്കിക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. 

പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. എം ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി.