സംഭവകഥയുമായി ‘കൃഷ്ണം; കഥയിലെ നായകന്‍ സിനിമയിലും നായകന്‍

ദ് കിംങ്, കമ്മീഷണര്‍, ധ്രുവം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൃഷ്ണം’ പി. എന്‍. ബി. സിനിമാസിനുവേണ്ടി പി. എന്‍. ബലറാം നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

‘കൃഷ്ണം’ എന്ന ചിത്രത്തിന്റെ നിർമാതാവ് പി. എന്‍. ബലറാമിന്റെ മകനും ചിത്രത്തിലെ നായകനുമായ അക്ഷയ്കൃഷ്ണന്റെ, ജീവിതത്തില്‍ നടന്ന സംഭവമാണ് സിനിമയ്ക്ക് ആധാരം. പ്രേക്ഷകര്‍ക്ക് ഒരു ഗുണപാഠമാകുന്ന ഈ സംഭവകഥ ലോകത്തെ അിറയിക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനു പറ്റിയ, മാധ്യമം സിനിമ ആണെന്ന് മനസ്സിലാക്കിയതോടെയാണ് ‘കൃഷ്ണം’ പിറവിയെടുക്കുന്നത്. 

അക്ഷയ് കൃഷ്ണന്റെ ജീവിതകഥ അിറഞ്ഞ സംവിധായകനും, ക്യാമറാമാനുമായ ദിനേശ് ബാബു ചിത്രത്തിലെ നായകനായും അക്ഷയ് കൃഷ്ണനെ തീരുമാനിക്കുകയായിരുന്നു. ലോക സിനിമയില്‍ തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമായിരിക്കും. സ്വന്തം ജീവിതകഥ സിനിമയായപ്പോള്‍, അതില്‍ നായകനായി അഭിനയിക്കാന്‍ ഭാഗ്യമുണ്ടായ ഒരേയൊരു നടനാണ് അക്ഷയ് കൃഷ്ണന്‍.

അക്ഷയ്കൃഷ്ണന്റെ മാതാവ് മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്, പഴയകാല നായിക ശാന്തികൃഷ്ണ വീണ്ടും മലയാള സിനിമയിലേക്ക് കടുവരുന്നു . രജി പണിക്കര്‍, സായികുമാര്‍ തുടങ്ങീ ഒരു വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ‘മഴവില്ല്’ എന്ന ചിത്രത്തിനുശേഷം, ദിനേശ് ബാബു സംവിധാനം ചെയ്യുന്ന മലയാള  ചിത്രമാണ് ‘കൃഷ്ണം’. കന്നഡയില്‍ അദ്ദേഹം അറിയപ്പെടുന്ന സംവിധായകനാണ്. പത്തോളം കന്നഡസിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ‘ഒരു സംഭവകഥയിലെ നായകനെ തന്നെ സിനിമയിലും നായകനായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ‘ ദിനേശ് ബാബുവിന്റെ വാക്കുകള്‍.

അക്ഷയ് (അക്ഷയ് കൃഷ്ണന്‍) കോളേജ് വിദ്യാര്‍ത്ഥിയാണ്. ഒറ്റനോട്ടത്തില്‍ തന്നെ അവനെ ആരും ശ്രദ്ധിക്കും. എന്തോ പ്രത്യേകത അവനുണ്ട്. അവന്റെ പെരുമാറ്റത്തിലും ഈ പ്രത്യേകത കാണാം. ആരും അവനെ ഇഷ്ടപ്പെട്ടുപോകും അതുകൊണ്ട് തന്നെ ധാരാളം സുഹൃത്തുക്കള്‍ അവനുണ്ടായിരുന്നു . ആണും, പെണ്ണും അതില്‍ പെടും. അവരെല്ലാം സ്‌നേഹം കൊണ്ടവനെ വീര്‍പ്പുമുട്ടിച്ചു. നൃത്തത്തില്‍ നല്ല പ്രാവീണ്യവും അവനുണ്ട്. സുഹൃത്തുക്കളെല്ലാം, അവനെ പ്രോല്‍സാഹിപ്പിച്ചു. ഒന്നനും ഒരു കുറവും അവനുണ്ടായിരുന്നില്ല. എങ്കിലും അവന് ഒരു ദുഃഖവുമുണ്ടായിരുന്നു . രാധിക (അശ്വര്യ) എന്ന പെൺകുട്ടി അവന്റെ ബലഹീനതയായിരുന്നു . അവന്‍ അവളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. പക്ഷേ, രാധിക അവനെ ഗൗനിച്ചില്ല. ശാന്ത സ്വഭാവവും, പഠനത്തില്‍ മിടുക്കിയുമായിരുന്നു രാധിക. അതായിരുന്നു അവളെ ഇഷ്ടപ്പെടാന്‍ കാരണം.

അക്ഷയിന്റെ അടുത്ത സുഹൃത്തായിരുന്നു ചിത്ര (മമിത ബൈജു). അവള്‍ അക്ഷയിന്റെ ദുഃഖം മാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കോളേജ് ഡേ അടുത്തുവന്നു . അത് അക്ഷയിന്റെ നൃത്തമാണ് പ്രധാന പരിപാടി. അക്ഷയിനാണെങ്കില്‍ രാധിക കൂടെ നൃത്തം ചെയ്യണം. അവന്‍ നേരിട്ട് പറഞ്ഞിട്ടു പോലും അവള്‍ വഴങ്ങിയില്ല. അവന്‍ ഏറ്റവും കൂടുതല്‍ ദുഃഖിച്ച ദിവസമായിരുന്നു അത്. ആ ദിവസം അവന്റെ ജീവിതത്തില്‍ വലിയൊരു സംഭവമുണ്ടായി. അക്ഷയിനെയും കുടുംബത്തെയും പിടിച്ചു കുലുക്കിയ സംഭവം!

സായികുമാറും, ശാന്തികൃഷ്ണയുമാണ് അക്ഷയിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. രജിപണിക്കര്‍ ഡോ.സുനില്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു . അക്ഷയ്കൃഷ്ണന്‍, രജിപണിക്കര്‍, സായികുമാര്‍, അശ്വര്യ, മമിത ബൈജു, ശാന്തികൃഷ്ണ, വിജയകുമാര്‍, ജോസ്, വി.കെ.പി., മുകുന്ദന്‍, ശ്രീയാരമേശ്, ഗീതാവിജയന്‍, എന്നിവര്‍ അഭിനയിക്കുന്നു . മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട വര്‍ക്കുകള്‍ പുരോഗമിക്കുന്നു .

പി.എന്‍.ബി. സിനിമാസിനുവേണ്ടി പി.എന്‍. ബലറാം നിര്‍മ്മിക്കുന്ന ‘കൃഷ്ണം’ പ്രശസ്ത ക്യാമറാമാനും, സംവിധായകനുമായ ദിനേശ് ബാബു രചന, ക്യാമറ, സംവിധാനം നിര്‍വ്വഹിക്കുന്നു . ഗാനങ്ങള്‍ – സന്ധ്യ, സംഗീതം – ഹരി പ്രസാദ് ആര്‍., ആലാപനം – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ടിപ്പു, എഡിറ്റര്‍ – സുന്ദര്‍ രാജ്, പി. ആര്‍., കല – ബോബന്‍, പ്രൊഡക്ഷന്‍ കട്രോളര്‍ – രാജീവ് പെരുമ്പാവൂര്‍, മേക്കപ്പ് – നരസിംഗമൂര്‍ത്തി, കോസ്റ്റ്യൂംസ് – നാഗരാജ്, കോറിയോഗ്രാഫി – സുജാത, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – പ്രദീപ് ജി. നായര്‍, അസോസിയേറ്റ് ഡയറക്ടര്‍ – അരു ജി. കൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – ജ്യോതിഷ്, അഖില്‍, രാജീവ്, ജയശ്രീ, പി. ആര്‍. ഒ. – അയ്മനം സാജന്‍, സ്റ്റില്‍ – മോഹന്‍ സുരഭി.