അങ്ങനെ ഞാനും പ്രേമിച്ചു: ഫസ്റ്റ്ലുക്ക് പുറത്ത്

സ്റ്റോറി ടാക്കീസിന്റെ ബാനറിൽ സൗമ്യ ആർ  നിർമിച്ച് നവാഗതനായ രാജീവ് വർഗീസ് സംവിധാനം ചെയുന്ന "അങ്ങനെ ഞാനും പ്രേമിച്ചു" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗായകൻ വിജയ് യേശുദാസ് പുറത്തിറക്കി.

പുതുമഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്. നാടക അക്കാദമിയിൽ പഠിക്കുന്ന നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ആൺകുട്ടിയെപോലെയിരിക്കുന്ന ഒരു പെൺകുട്ടി കടന്നുവരുന്നതും അവൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ജീവ, ജീവൻ, വിഷ്ണു നമ്പ്യാർ, സൂര്യകാന്ത്, ശിവകാമി, സ്നേഹ എന്നീ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ സിദ്ധിഖ്, മേജർ രവി, നീന കുറുപ്, നിർമൽ പാലാഴി, അങ്കമാലി ഫെയിം സിനോജ് എന്നിവരും അണിനിരക്കുന്നു. 

ഹിഷാം അബ്ദുൽ വാഹബാണ് സംഗീത സംവിധാനം. ഹരിനാരായണും നിഷാദും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസ്,നജീം അർഷാദ് എന്നിവർഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ലൈഫ് ഓഫ് ജോസ്‌കുട്ടി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രവി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും കാമറ ചലിപ്പിക്കുന്നത്. റെക്സൺ ജോസഫ് ആണ് എഡിറ്റർ.