പശു; ട്രെയിലർ കാണാം

ഛായാഗ്രാഹകനായ എം.ഡി. സുകുമാരന്‍ സംവിധാനം ചെയ്യുന്ന പശു എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് പശു പറയുന്നത്. നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 

കഥ എബ്രഹാം മാത്യു, തിരക്കഥ, സംഭാഷണം എം.ഡി. സുകുമാരന്‍, എബ്രഹാം മാത്യു. സാലു ജോര്‍ജ് ഛായാഗ്രാഹണവും പി.സി.മോഹനന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എല്‍.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.