പേടിപ്പിക്കാൻ ‘അവൾ’ നാളെ കേരളത്തിൽ

തമിഴില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഹൊറർ ത്രില്ലർ ചിത്രം അവൾ നാളെ കേരളത്തിലെത്തും. സിദ്ധാർത്ഥ്, ആൻഡ്രിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്. കഥ എഴുതിയിരിക്കുന്നത് സിദ്ധാർത്ഥും സംവിധായകനും ചേർന്നാണ്. 

പ്രേതബാധയുള്ള വീട്ടിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.