യുവേഴ്സ് ലൗവിംഗ‌്‌ലി ടീസർ

മലയാള സിനിമയിൽ പ്രണയത്തിന് ഒരു ചരിത്രമാകുവാൻ യുവേഴ്സ് ലൗവിംഗ‌്‌ലി എത്തുന്നു. നവാഗതനായ ബിജു കട്ടക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു മ്യൂസിക്കല്‍ ലൗവ് സ്റ്റോറിയാണ് ചിത്രം. സിനിമയുടെ ടീസർ പുറത്തിറങ്ങി. ബിജു ജെ കട്ടയ്ക്കൽ പ്രൊ‍ഡക്ഷൻസിന്റെ ബാനറിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.

ആൽബി, ആമി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. വിദേശ സിനിമകളിൽ വർക്ക് ചെയ്ത പരിചയവുമായാണ് ബിജു ജെ കട്ടയ്ക്കൽ യുവേഴ്സ് ലൗവിങ്‌ലി ഒരുക്കുന്നത്.  ഹിറ്റ് മേക്കർ അലക്സ് പോൾ ആണ് സംഗീതം. ടിന്റു അന്ന കട്ടയ്ക്കൽ ആണ് നിർമാണം.