ഇവരാണ് ദിവാൻജിമൂലയിലെ താരങ്ങൾ

അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്) പുതിയ പോസ്റ്റർ പുറത്തിറങ്ങി. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, വിനായകൻ, സിദ്ദിഖ്, നൈല ഉഷ, പുതുമുഖം രാഹുൽ എന്നിവരെ പോസ്റ്ററിൽ കാണാം.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലക്ടർ ബ്രോ പ്രശാന്ത് നായരും അനിൽ രാധാകൃഷ്ണൻ മേനോനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സറ്റയർ കോമഡി ത്രില്ലറാണ്. 

നിർമൽ ബാലാജി , ഹരീഷ്, സുധീർ കരമന, ടിനി ടോം തുടങ്ങിയ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ടാകും. ഗോപിസുന്ദറാണ് സംഗീതം.

ആക്ഷൻഹീറോ ബിജുവിന്റെ ഛായാഗ്രഹണം നിർവഹിച്ച അലെക്സ് ജെ. പുളിക്കലാണ് ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്)–നായും ക്യാമറ ചലിപ്പിക്കുക. മാർസ് എന്റെർടെയിൻമെന്റിന്റെ ബാനറിൽ മസൂദ് മുഹമ്മദും സഫീർ അഹമ്മദും അനിൽ രാധാകൃഷ്ണമേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങൾ േശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണൻ മേനോന്റെ 4–ാമത്തെ സിനിമയാണ് ഇത്.