‘മൂപ്പര്, പുലിമുരുകനിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതാ’

പഞ്ചവർണതത്തയുടെ പുതിയ ടീസർ പുറത്തിറങ്ങി. ചിത്രം ഈ ശനിയാഴ്ച തീയറ്ററുകളിൽ എത്തും.  നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാക്കോച്ചനും ജയറാമുമാണ് പ്രധാനവേഷത്തിൽ.

മേക്കോവറിൽ ഏറെ വ്യത്യസ്തതയുമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ,ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചൻ എത്തുന്നു. അനുശ്രീയാണ് നായിക. ധർമജൻ, സലിം കുമാർ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നു.

രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജു.