Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടത്താടിയിൽ ആസിഫ് അലി; മന്ദാരം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

asif-ali-mandaaram

ആസിഫ് അലിയെ നായകനാക്കി വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. 

മാജിക് മൗണ്ടേയ്‌ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും നിർമിക്കുന്ന ചിത്രം  ജൂലൈ രണ്ടാം വാരം തിയേറ്ററുകളിലെത്തും. അനാര്‍ക്കലിയും വര്‍ഷയും നായികമാരായെത്തുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഗണേഷ്‌കുമാര്‍, അര്‍ജുന്‍ നന്ദകുമാര്‍ ,അര്‍ജുന്‍ അശോകന്‍ , നന്ദിനി,മാസ്റ്റര്‍ എറിക് എന്നിവര്‍ മറ്റു കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു. 

ഈ ചിത്രം ഒരുപ്രണയ കഥയാണ്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതകാലഘട്ടത്തിലൂടെ സിനിമ കടന്നുപോകുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് എത്തുന്നു. ഹരിദ്വാർ, മണാലി, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

വിജീഷിന്റെ കഥയ്‌ക്ക് എം സജാസ് തിരക്കഥയും സംഭാഷണവും ബാഹുല്‍ ക്യാമറയും മുജീബ് സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും സംഘട്ടനം മാഫിയ ശശിയും നിര്‍വഹിക്കുന്നു.