Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാനവാസ് ബാവക്കുട്ടി ചിത്രത്തിൽ നായകനായി വിനായകൻ

shanavas-vinayakan

ഏറെ പ്രേക്ഷകപ്രശംസയും പുരസ്കാരങ്ങളും നേടിയ കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ നായകനാകുന്നു. ഫ്രാന്‍സിസ് നെരോണ’യുടെ കഥയ്ക്ക് ‘ പി എസ് റഫീക്ക്’ആണ് തിരക്കഥ എഴുതുന്നത് റോഷന്‍ മാത്യു , മനോജ് കെ ജയന്‍ , കൊച്ചുപ്രേമന്‍ ,പോളി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

വിനായകന്‍ സ്വതന്ത്ര നായകനാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായികയായി എത്തുക പ്രമുഖ നടിയായിരിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

ഷാനവാസ് ബാവക്കുട്ടിയുടെ ആദ്യസംവിധാനസംരംഭമായിരുന്നു കിസ്മത്ത്. മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാനപുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തെ േതടിയെത്തി.