കളർഫുൾ ‘ലഡു’; ഫസ്റ്റ്ലുക്ക്

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണിന്റെ ആദ്യ സ്വതന്ത്ര്യ സംവിധാനസംരംഭമാണ് ലഡു. പരസ്യമേഖലയിലും നാടകത്തിലും പ്രവര്‍ത്തിച്ച സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗൗതം ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ലാല്‍കൃഷ്ണന്‍. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ ആണ് നിർമാണം.

ഹ്യൂമറിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രം മുഴുനീള എന്റർടെയ്നറായിരിക്കും. പുതുമുഖം സൂര്യഗായത്രിയാണ് ചിത്രത്തില്‍ നായിക. ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിജോ വിജയകുമാര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

രാജീവ് രവിയുടെ ചിത്രത്തില്‍ ക്യാമറ അസിസ്റ്റന്റായാണ് സംവിധായകന്‍ അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സിനിമാ രംഗത്തെത്തിയത്്. രാജേഷ് മുരുകേശന്‍ സംഗീതം നിർവഹിക്കുന്നു.