ആൻമരിയ കലിപ്പിലാണ്; ട്രെയിലറിൽ ദുൽഖറും

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദൈവതിരുമകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സാറ അര്‍ജ്ജുനാണ് ടൈറ്റിൽ റോളിൽ.

സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം ദുല്‍ഖര്‍ അതിഥിതാരമായും എത്തുന്നു. ട്രെയിലറിൽ ദുൽഖറിനെയും അൽപനിമിഷം കാണിക്കുന്നുമുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജാണ് നിർമാണം. ഓഗസ്റ്റ് അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.