റിയാസ് ഖാൻ നായകവേഷത്തിൽ; ചിന്ന ദാദ ട്രെയിലർ

വില്ലനായി മലയാളത്തിലും തമിഴിലും തിളങ്ങുന്ന നടൻ റിയാസ് ഖാൻ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ചിന്ന ദാദ. നടൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രാമത്തിൽ നടക്കുന്ന മദ്യദുരന്തവും പിന്നീട് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിന്ന ദാദ പറയുന്നത്. റിയാസ് ഖാനെ കൂടാതെ സുധീർ കരമന ,കലാഭവൻ ഷാജോൺ ,ജയൻ ചേർത്തല ,നസീർ സംക്രാന്തി , പന്തളം ഉല്ലാസ്, കണ്ണൻ സാഗർ , നന്ദു കൃഷ്ണൻ ,നീനാ കുറുപ്പ് , അർച്ചനാ മേനോൻ എന്നിവരും അഭിനയിക്കുന്നു. 

നക്ഷത്രങ്ങൾ എന്ന സിനിമക്കു ശേഷം രാജു ചമ്പക്കര കഥയും സംവിധാനവും നിർവഹിക്കുന്ന ചിന്ന ദാദ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. താഴത്തു വീട്ടിൽ ഫിലീംസിന്റെ ബാനറിൽ പ്രവാസി മലയാളിയായ എൻ. ഗോപാലകൃഷ്ണനാണ് നിർമാണം.

സുഭാഷ് ചേർത്തലയുടെ വരികൾക്ക്  സുമേഷ് കുട്ടിക്കൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ചിത്രീകരിച്ചിട്ടുളള ചിന്ന ദാദ ജൂലായ് ആദ്യവാരം പ്രദർശനത്തിനെത്തും.