രഞ്ജിത്തിന്റെ പ്രതിഷേധത്തിൽ ലീലയുടെ ടീസർ

വിവാദങ്ങൾക്കും വിലക്കിനുമിടയിൽ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിലുള്ള പ്രതിഷേധവും ടീസറിൽ രഞ്ജിത്ത് കാണിക്കുന്നു. ലീലയുടെ റിലീസിംഗ് തടയുമെന്ന് വിതരണക്കാരും തിയേറ്റര്‍ ഉടമകളും പറഞ്ഞിരുന്നു. 2015-ന്റെ അവസാനം നിർമാതാക്കളുടെ സമരത്തിനെ വകവയ്ക്കാതെ ഷൂട്ടിങ് തുടര്‍ന്നതിനാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പാർവതി നമ്പ്യാർ ആണ് നായിക. ലീലയെന്ന അനാഥപ്പെണ്‍കുട്ടിയുടെ കഥപറയുന്ന കലാമൂല്യമുള്ള ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ പ്രശസ്തമായ കഥയാണ് സിനിമയാകുന്നത്. തിരക്കഥയും ഉണ്ണി ആർ തന്നെ. വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്. ഇതിനു മുൻപ് രഞ്ജിത് സിനിമയാക്കിയ പല സാഹിത്യ സൃഷ്ടികളും ഏറെ ശ്രദ്ധനേടിയിരുന്നു.