Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിലറിലും വെറൈറ്റി; ഗദയുമായി മുത്തശ്ശി എത്തി

suraj-lena

മലയാളത്തിൽ നിന്ന് ഒരു മുത്തശ്ശി നായികയായി എത്തുന്ന ജൂഡ് ആന്റണി ചിത്രം ഒരു മുത്തശ്ശി ഗദയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിലും വ്യത്യസ്തതയുമായാണ് ജൂഡിന്റെ വരവ്. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവരും പ്രധാനതാരങ്ങളാണ്.

പ്രശ്നക്കാരിയായ ഒരു മുത്തശ്ശിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വിജയരാഘവൻ, രമേശ് പിഷാരടി, വിനീത് ശ്രീനിവാസന്‍, അപർണ ബാലമുരളി, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Oru Muthassi Gadha Trailer | Official | Jude Anthany Joseph

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതം. ലിജോ പോള്‍ എഡിറ്റിംഗും സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് നിർമാണം.

ഓം ശാന്തി ഓശാന എന്ന സൂപ്പർ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദ ഓണം റിലീസായി തിയറ്ററുകളിലെത്തും. സെപ്റ്റംബർ 15നാണ് ചിത്രം റിലീസിനെത്തുക. 

Your Rating: