ആസിഫ് അലിയും അപർണയും; തൃശ്ശിവപേരൂർ ക്ലിപ്തം മോഷൻ പോസ്റ്റർ

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് തൃശ്ശിവപേരൂർ ക്ലിപ്തം. സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മനോരമ ഓൺലൈൻ വഴിയാണ് സിനിമയുടെ മോഷൻ പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്.

നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. ആമേൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം.

അപർണ ബാലമുരളിയാണ് ചിത്രത്തിൽ‌ നായികയായി എത്തുന്നത്. ചെമ്പൻ വിനോദ്, ബാബുരാജ്, ടിനി ടോം, ഇർഷാദ്, ശ്രീജിത് രവി എന്നിവരാണ് മറ്റുതാരങ്ങൾ. ബിജിപാൽ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ലോഹിതദാസ്, ജീത്തു ജോസഫ്, രഞ്ജിത് ശങ്കർ, ലിജോ ജോസ് പെല്ലിശേരി, കമൽ എന്നിവരുടെ അസോഷ്യേറ്റായി പ്രവർത്തിച്ച സിനിമാപരിചയം കൊണ്ടാണ് രതീഷ് പുതിയ സിനിമയുമായി എത്തുന്നത്.

ചിത്രസംയോജനം–ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം–സമീറ സനീഷ്. റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടേതാണ് വരികൾ.