‘വേട്ട’ തുടങ്ങി; ആദ്യ ടീസർ കാണാം

ട്രാഫിക്ക്, മിലി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ത്രില്ലർ ചിത്രം ‘വേട്ട’ യുടെ ടീസർ പുറത്തിറങ്ങി. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അരുൺലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിൽ കാതൽ സന്ധ്യ, വിജയരാഘവൻ, പ്രേം പ്രകാശ് ദീപക് പറമ്പോൽ, കോട്ടയം നസീർ, ഇർഷാദ്, ഡോ റോണി, മിഥുൻ രമേശ്, സന്തോഷ് കീഴാറ്റൂർ, ബേബി അക്ഷര, ബേബി നന്ദന.ജീവിക, മജീദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം നിർവഹിക്കുന്നത് അനീഷ് ലാൽ ആണ്. സംഗീതം ഷാൻ റഹ്മാൻ. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദും രാജേഷ് പിള്ള ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം രാജേഷ് പിള്ളയുടെ ആദ്യ നിർമാണസംരംഭം കൂടിയാണ്. ചിത്രം ഫെബ്രുവരി 26–ന് തീയറ്ററുകളിൽ എത്തും.