എബ്രിഡ് ഷൈൻ-കാളിദാസൻ ചിത്രം: ‘പൂമരം’

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ക്യാംപസ് ചിത്രത്തിലൂടെ ജയറാമിന്റെ മകൻ കാളിദാസന് മലയാള സിനിമയിൽ അരങ്ങേറ്റം. ‘എന്റെ വീട് അപ്പൂന്റേം ’എന്ന ചിത്രത്തിലൂടെ മികച്ച ബാല നടനുള്ള ദേശീയ അവാർഡ് നേടിയ കാളിദാസൻ തമിഴിൽ രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്.

മലയാളത്തിൽ അനുയോജ്യമായ കഥയ്ക്കുള്ള കാത്തിരിപ്പാണ് പൂമരത്തിലൂടെ സഫലമാകുന്നതെന്ന് കാളിദാസൻ പറഞ്ഞു.കേന്ദ്രകഥാപാത്രമാകാൻ അനുയോജ്യമായ മുഖം തേടി കാളിദാസനിലെത്തുകയായിരുന്നു സംവിധായകൻ.

കേരളത്തിലെ കോളജ് ക്യാംപസുകളിൽ നിന്ന് പ്രതിഭാധനരായ വിദ്യാർത്ഥികളുടെ വലിയൊരു നിര സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇതിനായി വിശദമായ ഒഡീഷനാണ് നടന്നത്.


മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അടുത്തയാഴ്ച ചിത്രീകരണം ആരംഭിക്കും.കഥയും തിരക്കഥയും എബ്രിഡ് ഷൈന്റേതാണ്.