അനന്യയുടെ കല്യാണിസം

അനന്യ

ചെറിയ ഇടവേളക്ക് ശേഷം അനന്യ വീണ്ടും നായികാ വേഷത്തിലെത്തുന്ന ചിത്രമാണ് കല്യാണിസം. അന്യനാട്ടിലെ നിയമക്കുരുക്കുകളിൽ അകപ്പെട്ട് കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് കല്യാണിസം. നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിലാണ്.

ഭർത്താവ് പോലീസ് കസറ്റഡിയിലാകുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയമേല്ക്കുന്ന ഭാര്യ കല്യാണിയുടെ ബുദ്ധിപരമായ നീക്കങ്ങളും പ്രവർത്തനങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.കല്യാണി എന്ന വീട്ടമ്മയുടെ റോളിലാണ് അനന്യയെത്തുന്നത്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്,കൈലാഷ്, ഇർഷാദ്, സ്ഫടികം ജോർജ്ജ്, കൊച്ചു പ്രേമൻ എന്നിവരാണ് മറ്റ് താരങ്ങൾ.ഫോർ ഫിലിംസിന്റെ ബാനറിൽ പ്രബീഷ്, അഭിലാഷ്, മല്ലയ്യ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.