ഡാർവിന്റെ പരിണാമം മാർച്ച് 18ന്

പോസ്റ്റർ

പൃഥ്വിരാജ് നായകനായി എത്തുന്ന ഡാർവിന്റെ പരിണാമം മാർച്ച് 18ന് തിയറ്ററുകളിലെത്തും. ജിജോ ആന്റണിയാണ് സംവിധാനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ഒരുക്കുന്ന ചിത്രമാണിത്. ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം.

ജീവിതത്തെ നിസാരമായി കണ്ട് തമാശയും വില്ലത്തരവും മാത്രം കാണിച്ച് ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.