ഡബിൾ ബാരലിന്റെ അടിപൊളി ട്രെയ് ലർ ഇറങ്ങി

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മൾട്ടിസ്റ്റാറർ ചിത്രം ഡബിൾ ബാരലിന്റെ ട്രെയ് ലർ പുറത്തിറങ്ങി. ആമേൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിൾ ബാരൽ, അഥവാ ഇരട്ടക്കുഴൽ. യുവതാരസമ്പന്നമായ ചിത്രത്തിൽ പൃഥ്വിരാജ്, തമിഴ് താരം ആര്യ, ഇന്ദ്രജിത്, ആസിഫ് അലി, സണ്ണി വെയിൻ, സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി, ഇഷ ഷർവാണി തുടങ്ങിയവരാണ് താരനിരയിലുള്ളത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർക്കൊപ്പം ആമേൻ മൂവി മോണസ്ട്രിയുടെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മലയാളം ഇന്നേവരെ പരീക്ഷിക്കാത്ത ഒരു കോമ്പിനേഷനാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത്. ആക്ഷൻ–കോമഡി–ത്രില്ലർ–ഹൊറർ! കഥാപാത്രങ്ങൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ പേര്, വ്യത്യസ്തമായ വേഷ ഭൂഷാദികൾ.