ഭയപ്പെടുത്താൻ പൃഥ്വിരാജ്; എസ്ര ഫസ്റ്റ്ലുക്ക്

പൃഥിരാജ് നായകനായി എത്തുന്ന ഹൊറർ ത്രില്ലർ എസ്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജയ്കൃഷ്ണനാണ് സംവിധാനം. രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടൊവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത് വാർത്തയായിരുന്നു. ചിത്രീകരണം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോൾ പള്ളീലച്ചനെ കൊണ്ട് വെഞ്ചരപ്പിച്ചതിന് ശേഷമാണ് ചിത്രീകരണം വീണ്ടും തുടങ്ങിയത്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര.