ഫഹദ് പറയുന്നു; ‘അയാള്‍ ഞാനല്ല’

ഫഹദ് ഫാസിലിനെ നായകനാക്കി നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാള്‍ ഞാനല്ല’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. സംവിധായകന്‍ രഞ്ജിത് ആണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. രഞ്ജിത്തിന്റെ കഥയ്ക്ക് വിനീത് കുമാറാണ് തിരക്കഥയും സംഭാഷണവും.

ബംഗളൂരുവിലും അഹമ്മദാബാദിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. . മൃദുലാമുരളിയും ദിവ്യാപിള്ളയുമാണ് നായികമാര്‍.

രഞ്ജിതിന്റെ സഹോദരന്‍ രഘുനാഥും കെ ജി സുരേഷും ചേര്‍ന്നാണ് നിര്‍മാണം. ഷാംദത്താണ് ഛായാഗ്രഹണം. രഞ്ജി പണിക്കര്‍,ജോജു,ചെമ്പന്‍ വിനോദ്,ടിജി രവി,സുബീഷ് സുധി തുടങ്ങിയവരും കഥാപാത്രങ്ങളാണ്. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും.