Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൈൻ ടോം ചിത്രം ഇസബെല്ല; സംവിധാനം അജയ് ദേവലോക

isabella

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇസബെല്ല. പരസ്യ സംവിധായകനും ചിത്രസംയോജകനുമായ അജയ് ദേവലോകന്റെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം.

പ്രശസ്ത നിർമാതാവ് ഗുഡ്നൈറ്റ് മോഹനാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. 1988ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ഇസബെല്ല എന്ന സിനിമയുടെ നിർമാതാവും അദ്ദേഹമായിരുന്നു.

എന്നാൽ ഈ ചിത്രത്തിന് പഴയ ഇസബെല്ലയുമായി പേരിൽമാത്രമേ സാമ്യമൊള്ളൂ. രാജീവ് പിള്ളയാണ് സിനിമയിലെ മറ്റൊരു താരം. 475 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നടന്നൊരു സംഭവമാണ് സിനിമയുടെ പശ്ചാത്തലം.