ജമ്നാ പ്യാരിയുടെ ട്രെയിലര്‍ കാണാം

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ജമ്നാ പ്യാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മായാബസാറിനു ശേഷം തോമസ്‌ സെബാസ്‌റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായാണ് ചാക്കോച്ചന്‍ എത്തുന്നത്.

വടക്കാഞ്ചേരി ഗ്രാമത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌ വാസൂട്ടന്‍. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന വാസൂട്ടന്റെ ആത്മസുഹൃത്താണ്‌ കെ.പി. സാബു.ഇരുചക്രവാഹനങ്ങള്‍ സെക്കന്റ്‌ ഹാന്റായി വില്‌പന നടത്തുന്ന ഷോപ്പാണ്‌ സാബുവിന്റെ ഉപജീവനമാര്‍ഗം. എം.ബി.എ.യ്‌ക്ക് പഠിക്കുന്ന അച്‌ഛന്റെയും അമ്മയുടെയും സ്‌നേഹനിധിയായ പാര്‍വ്വതിയെന്ന പെണ്‍കുട്ടി ഇവരുടെ ഇടയിലേക്ക്‌ കടന്നുവരുന്നതോടെ ജമ്‌നാ പ്യാരിയുടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക്‌ നീങ്ങുന്നു.

പി.ആര്‍. അരുണ്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നീരജ്‌ മാധവ്‌, മുരളിഗോപി, മണിയന്‍പിള്ള രാജു, മുത്തുമണി, രഞ്‌ജി പണിക്കര്‍, കുഞ്ചന്‍ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കള്‍.