മമ്മൂട്ടിയുടെ കസബ; ഫസ്റ്റ്ലുക്ക് നാളെ

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിതിൻ സംവിധാനം ചെയ്യുന്ന കസബയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. മമ്മൂട്ടി ആരാധകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കസബ. രാജൻ സക്കറിയ എന്ന എസ്ഐ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരള കർണാടക അതിർത്തിയിൽ എത്തിച്ചേരുന്ന ഒരു സാധാ സബ്ഇൻസ്പെക്ടർ. അവിടെ അയാൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമയുടെ പ്രമേയം.

തമിഴ് സൂപ്പർതാരം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയാണ് നായിക. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂലൈയിൽ റിലീസ് ചെയ്യും.