ആസിഫിന്‍റെ ‘കോഹിനൂര്‍’ സ്വന്തമാക്കി നിവിന്‍ പോളി

കോഹിനൂര്‍ ട്രെയിലര്‍ ലോഞ്ചിനിടെ നിവിന്‍ പോളി

ആസിഫ് അലി നായകനായെത്തുന്ന കോഹിനൂറിന്‍റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത് താരത്തിന്‍റെ ചങ്ങാതിയും നടനുമായ നിവിന്‍ പോളിയാണ്. വിനയ്‍ ഗോവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലൂടെ നിര്‍മാണരംഗത്തേക്കും ആസിഫ് ചുവടുവയ്ക്കുകയാണ്.

നിവിന്‍ പോളിയുടെ ഔദ്യോഗികഫേസ്ബുക്ക് പേജിലൂടെയായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം 78,643 കണ്ടു കഴിഞ്ഞു.

1980കളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ ആണ്ടികുഞ്ഞ് എന്ന കഥാപാത്രമായി അജു വര്‍ഗീസ് എത്തുന്നു. ആസിഫ് അലി അവതരിപ്പിക്കുന്ന ലൂയിസിന്‍റെ ഉറ്റചങ്ങാതി ആയാണ് അജു എത്തുന്നത്. ഒരു പരുക്കന്‍ കഥാപാത്രമാകും അജുവിന്‍റേത്.

അപർണ്ണ വിനോദ് നായികയാകുന്ന സിനിമയില്‍ ഇന്ദ്രജിത്ത് സുകുമാരൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, റിസബാവ, മാമൂക്കോയ, സുധീർ കരമന, ബിജുക്കുട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.

രാഹുല്‍ രാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധനേടികഴിഞ്ഞു. കോഹിനൂരിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ചിത്രം സെപ്റ്റംബര്‍ 24ന് റിലീസിനെത്തും.