തരംഗമായി ലൈല ഓ ലൈ ട്രെയിലര്‍

സോഷ്യല്‍മീഡിയില്‍ തരംഗമായി ലൈലാ ഓ ലൈലാ ട്രെയിലര്‍. ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ ട്രെയിലര്‍ കണ്ടത് രണ്ട് ലക്ഷത്തിലേറെ പേര്‍. ലൈലാ ഓ ലൈലയുടെ ആദ്യ ട്രെയിലര്‍ ഫേസ്ബുക്കില്‍ ട്രെന്റിങ് ആയിരുന്നു.

ചടുലമായ ആക്ഷന്‍ രംഗങ്ങളും തീപാറുന്ന സ്റ്റണ്ടുകളും വേഗതയുടെ പര്യായമായി മാറിയ കാര്‍ ചേസിംഗ് സീനുകളും ചിത്രത്തെ ഒരു ബോളിവുഡ് ബ്ളോക്ബസ്റ്റര്‍ ചിത്രത്തിന് സമാനമാക്കി മാറ്റിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാള സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും വേണ്ട രീതിയില്‍ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലാ നിര്‍മ്മിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെയും അമലാ പോളിന്റെയും ആരാധകര്‍, റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാല്‍ - അമല പോള്‍ കൂട്ടുകെട്ട് തകര്‍ത്ത് അഭിനയിക്കുന്ന ഈ റൊമാന്റിക് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍ ,മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ഭാസ്കര പിള്ള പറയുന്നത്, ആവേശഭരിതവും ഏറെ ആസ്വാദ്യകരവുമായ ഒരു ചിത്രമാണ് ലൈലാ ഓ ലൈലായില്‍ താന്‍ പ്രതീക്ഷിക്കുന്നത് എന്നാണ്.

മലയാള സിനിമയില്‍ ഇതുവരെ ഉപയോഗിക്കാത്ത ഷൂട്ടിങ് - എഡിറ്റിംഗ് ടെക്നിക്കുകള്‍ കൊണ്ടായിരിക്കും ഈ ചിത്രം ശ്രദ്ധിക്കപ്പെടുക. ഫൈന്‍ കട്ട് എന്റര്‍ടെന്‍മെന്റ്റ് നിര്‍മ്മി ക്കുന്ന ചിത്രം മെയ് 7 ന് തിയറ്ററുകളില്‍ എത്തും.