കൂര്‍ക്കം വലിക്കാറുണ്ടോ? എങ്കില്‍ ഈ ടീസര്‍ കാണണം

പ്രശസ്ത തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍റെ ഭാര്യ ഗീതാഞ്ജലി സെല്‍വരാഘവന്‍ ഒരുക്കുന്ന മാലൈ നേരത്തു മയക്കം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളായ ബാലകൃഷ്ണയും വമിഖയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെല്‍വരാഘവന്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. അമ്രിത് ആണ് സംഗീതം.