മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ഉട്ടോപ്യയിലെ രാജാവ്

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉട്ടോപ്യയിലെ രാജാവ് എന്ന് പേരിട്ടു. ജൂവല്‍ മേരിയാണ് നായിക.

ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ, പാഷാണം ഷാജി എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി എസ് റഫീക്ക് തിരക്കഥ സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം നീല്‍ സി. കുഞ്ഞ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. മെയ് 14ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും.

ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൌഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്ളേ ഹൌസ് തിയറ്ററുകളിലെത്തിക്കും.