സംവിധാനം ഡോൺ മാക്സ്; നായിക മീര ജാസ്മിൻ

മീര ജാസ്മിൻ, ഡോൺ മാക്സ്

മലയാളത്തിലെയും തമിഴിലെയും മുന്‍നിര ചിത്രസംയോജകനായ ഡോണ്‍ മാക്‌സ് സംവിധായകനാകുന്നു. അനൂപ് മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് 10 കല്‍പനകള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ നായികയായി തിരികെയെത്തുന്നു.

പൊലീസ് ഓഫീസറായാണ് മീര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനു മോൾ, കനിഹ, തമ്പി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

സിനിമയുടെ ചിത്രീകരണം ഏപ്രിൽ 25ന് ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥയും ഡോണ്‍ മാക്‌സാണ് രചിക്കുന്നത്. ഇടുക്കി പശ്ചാത്തലമാകുന്ന ചിത്രമാകും 10 കല്‍പനകള്‍.